സെപ്റ്റംബറിൽ കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് സെപ്റ്റംബർ പകുതിയോടെ അനുമതി നല്‍കിയേക്കുമെന്ന് ഡബ്ല്യു.എച്ച്‌.ഒയുടെ വാക്സിന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മരിയംഗല സിമാവോ പറഞ്ഞു. യു.എന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ മൂല്യ നിര്‍ണയത്തില്‍ കൊവാക്സിന്‍ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭാരത് ബയോടെക് മേയില്‍ കൊവാക്സിന്റെ അംഗീകാരത്തിനായി ഡബ്ല്യു.എച്ച്‌.ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. കൊവിഡ് പ്രതിരോധത്തില്‍ കൊവാക്സിന്‍ 78 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കിയത്.