സംസ്ഥാനത്ത് 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാന്‍ മാര്‍ഗ്ഗരേഖയായി. സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ വാക്സീനും വിതരണം ചെയ്യും. ലഭ്യത കുറവായതിനാല്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം വാക്സീന്‍ നല്‍കുക. കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന.
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏര്‍പ്പാടാക്കും.ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും വാക്സീൻ
ജില്ലാ തലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അറിയിപ്പ് ലഭിച്ചവര്‍ മാത്രമാണ് നാളെ മുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടത്. സെക്കന്‍ഡ് ഡോസ് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതോടെ സ്പോട്ട് രജിസ്ട്രേഷന്‍ ഇല്ലാതാകും. വാക്സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും.

