ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ പിടുത്തം

ഡെറാഡൂണ്‍ : ഓടിക്കൊണ്ടിരുന്ന ട്രെയിന് തീപിടിച്ചു. ഡല്‍ഹി ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിനാണ് തീപിടിച്ചത്. ഉത്തരാഖണ്ഡിലെ കാന്‍സ്രോയിലായിരുന്നു സംഭവം. സി-4 കമ്ബാര്‍ട്ട്മെന്റിലായിരുന്നു തീപിടുത്തമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചതായും ആളപായമൊന്നും ഇല്ലെന്നും പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേന തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply