കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍പൊലിയുന്ന ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തെ തള്ളിപ്പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭാവി കെട്ടിപ്പെടുക്കാനല്ല, അതു നശിപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നതിനുള്ള തെളിവാണ് സംഘര്‍ഷമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സന്ദേശത്തില്‍ പറഞ്ഞു.
സമാധാനത്തിനും ഐക്യത്തിനുമായി പ്രാര്‍ഥിച്ച മാര്‍പാപ്പ, പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്‍കൈയെടുക്കണമെന്നും പറഞ്ഞു.ഞായറാഴ്ച ഗാസാ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്തു സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെ 33 പേര് മരിച്ചതായി ഗാസാ ആരോഗ്യമന്ത്രാലയം അറിയിച്ചു.

