ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാസ

വാഷിങ്ടണ്‍: ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാസ. തെക്കന്‍ അര്‍ധ ഗോളത്തിലെ, ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നാസയുടെ സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ്(സോഫിയ) ആണ് നിര്‍ണായക കണ്ടുപിടുത്തം നടത്തിയത്.

എന്നാല്‍ ഇതിന്റെ 100 മടങ്ങ് അധികം സഹാറ മരുഭൂമിയില്‍ കണ്ടെത്താനാവുമെന്നാണ് നാസ പറയുന്നത്. അതെ സമയം, ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യം എങ്ങനെ ഉണ്ടാവുന്നു എന്നത് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് നാസയിലെ സയന്‍സ് മിഷന്‍ ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞു.

കാരണം, വായുരഹിതവും, കഠിനവുമാണ് ചന്ദ്രോപരിതലം.

സോഫിയ കണ്ടെത്തിയ ഭാഗത്ത് 12 ഔണ്‍സ് കുപ്പി വെള്ളത്തിന് അത്രയുമാണുള്ളത്. ചന്ദ്രോപരിതലത്തില്‍ 40,000 സ്‌ക്വയര്‍ കിലോമീറ്ററിലായി ഐസിന്റെ രൂപത്തില്‍ വെള്ളമുണ്ടാവാം എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Leave a Reply