ചെന്നൈ: ജറുസലേം തീര്ഥാടനത്തിന് പോകുന്ന തീര്ഥാടകര്ക്ക് നല്കുന്ന സബ്സിഡി തമിഴ്നാട് സര്ക്കാര് വര്ധിപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സബ്സിഡി ഉയര്ത്തി പ്രഖ്യാപനം നടത്തിയത്. 20,000 രൂപയില് നിന്ന് 37,000 രൂപയായാണ് സബ്സിഡി വര്ധിപ്പിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈ ട്രേഡ് സെന്ററില് അണ്ണാ ഡി.എം.കെ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിലായിരുന്നു പ്രഖ്യാപനം.
പത്ത് ദിവസത്തെ ജറുസലം സന്ദര്ശനത്തിന് പോകുന്ന ക്രൈസ്തവരായ തീര്ഥാടകര്ക്ക് സാമ്ബത്തിക സഹായം നല്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്ക്കാര് കഴിഞ്ഞ ഫെബ്രുവരിയില് അപേക്ഷ ക്ഷണിച്ചിരുന്നു.

