തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാമെന്നാണ് അനുമതി നല്കിരിക്കുന്നത് . സ്വകാര്യബസ് സര്‍വീസ് ഉണ്ടാകില്ല. കെഎസ്‌ആര്‍ടിസി പരിമിതമായി സര്‍വീസ് നടത്തുമെന്നും വ്യക്‌തമാക്കി .പൊലീസ് പരിശോധന വീണ്ടും ശക്തമാക്കി.
അതേസമയം, നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പതിവ് പോലെ തുടരുമെന്നും അറിയിച്ചു .
ബുധനാഴ്ച്ച മുതല്‍ മാളുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്

