ഈവര്‍ഷത്തെ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂണ്‍ 7മുതല്‍ 25 വരെയാണ് എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം നടക്കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്ബ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പാക്കും.

