ന്യൂഡല്‍ഹി: നിര്‍ണ്ണായക അറിയിപ്പുകളുമായി ഇന്ന് 5 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് പ്രതിരോധവും അനുബന്ധ കാര്യങ്ങളുമായിരിക്കും പ്രധാനമായും ചര്‍ച്ചയില്‍ ഉണ്ടാവുക എന്നാണ് സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ എന്ത് വിഷയമാകും അദ്ദേഹം സംസാരിക്കുക എന്ന് വ്യക്തമായിട്ടില്ല.
വാക്‌സിനേഷന്‍ നടപടികളില്‍ സംസ്ഥാനങ്ങള്‍ നല്‍കിയ പരാതികളെക്കുറിച്ചും, അതിനുള്ള മറുപടിയും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം.
വരാനിരിക്കുന്ന മൂന്നാം തരംഗത്തെ നേരിടാനുള്ള സര്‍വ്വ മുന്നൊരുക്കങ്ങളും അറിയിച്ചുകൊണ്ടുള്ള ഒന്നായിരിക്കും ഇന്നത്തെ അഭിസംബോധന എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. എന്നാല്‍ ഔദ്യോദികമായി എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

