രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് രാജ്യസഭയില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ നിര്‍ഭാ​ഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂല്‍ അം​ഗം ഡെറിക് ഒബ്രിയാന്‍, കെ കെ രാ​ഗേഷ്, എളമരം കരീം ഉള്‍പ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് രാജ്യ സഭയില്‍ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു ട്വിറ്റ് ചെയ്‌തു.

Leave a Reply