കോവിഡ് പ്രതിദിനകണക്കിൽ നേരിയ വർധന

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 67500 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1330 ആയി കുറഞ്ഞു. അതേസമയം, രണ്ടാം തരംഗം കൂടുതല്‍ ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും ബാധിച്ചെന്ന് റിപ്പോര്‍ട്ട്. മൂന്നാം തരംഗം 10 ലക്ഷം പേരെയെങ്കിലും ബാധിച്ചേക്കാമെന്നാണ് മഹാരാഷ്ട്ര മുന്നറിയിപ്പ് നല്‍കുന്നത്.

അതിനിടെ, കൊവിഡ് മുന്നണി പോരാളികള്‍ക്കായി പ്രത്യേക ക്രാഷ് കോഴ്സ് ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി കോഴ്സ് ലോഞ്ച് ചെയ്യും. 26 സംസ്ഥാനങ്ങളിലെ 111 ട്രെയിനിംഗ് സെന്ററുകളിലൂടെയായിരിക്കും കോഴ്സ് അവതരിപ്പിക്കുക.

നോണ്‍ മെഡിക്കല്‍ വിഭാഗത്തില്‍ കൊവിഡ് മുന്നണി പോരാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രാഷ് കോഴ്സില്‍ 6 വിഭാഗങ്ങളിലായിട്ടായിരിക്കും പരിശീലനം. 276 കോടി രൂപയുടെ പ്രധാനമന്ത്രി കൌശല്‍ വികാസ് യോജന 3.0 യുടെ പ്രധാന ഭാഗമായാകും ക്രാഷ് കോഴ്സ് അവതരിപ്പിക്കുക.