കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കരണങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവിലുള്ളത് പരിഷ്കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണെന്നും കോടതി പറഞ്ഞു.
കേന്ദ്രത്തിനോടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോടും വിശദീകരണം ആവശ്യപ്പെട്ട് കോടതി കത്തയച്ചു.
അതേസമയം വിഷയത്തില്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ വിശദീകരണം, പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നുമാണ്.
അതേസമയം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

