ഇന്ന് ഒളിംപിക് ദിനം; ടോക്കിയോ ഒളിംമ്പിക്സിനു ഇനി ഒരു മാസം

ഇന്ന് രാജ്യാന്തര ഒളിംപിക് ദിനം. കായികലോകം കാത്തിരിക്കുന്ന ടോക്കിയോ ഒളിംമ്പിക്സിനു തിരശീല ഉയരാന്‍ ഇനി കൃത്യം ഒരു മാസം മാത്രം. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് മത്സരങ്ങള്‍.ടോക്കിയോ ഒളിംമ്പിക്സിനു ടോര്‍ച്ച്‌ റിലേ ജൂലൈ 23 ന് ഉദ്ഘാടന വേദിയില്‍ എത്തിച്ചേരും.

കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍ എന്ന മുദ്രാവാക്യവുമായി കായികലോകം ഒരൊറ്റ കളിമുറ്റത്ത് സംഗമിക്കുന്ന നിമിഷങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ജപ്പാനില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമായിരിക്കും ടോക്യോ ഒളിമ്ബിക്സ് എന്നാണ് ജപ്പാന്റെ വാഗ്ദാനം.1964-ലെ ഒളിമ്ബിക്സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വിരുന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.