യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത കോവിഡ് വാക്സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഇല്ല

ഡല്‍ഹി: യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത കോവിഡ് വാക്സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ഇതുമൂലം തടസം നേരിടും. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് അദര്‍ പൂനെവാല വ്യക്തമാക്കി.

ഇതേസമയം, ഇതുവരെ 32.36 കോടി ഡോസ് കോവിഡ് വാക്സീന്‍ രാജ്യത്ത് വിതരണം ചെയ്തതായി ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് കോവിഡ് വാക്സീന്‍ വിതരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു