കുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടെന്ന് വത്തിക്കാന്‍.എന്നാല്‍ ആശുപത്രി വിടാറായിട്ടില്ലെന്നും ഞായറാഴ്ച വത്തിക്കാനിലെ ശുശ്രൂഷ ചടങ്ങുകളില്‍ മാര്‍പ്പാപ്പ പങ്കെടുക്കില്ലെന്നും അറിയിപ്പുണ്ട്. റോമിലെ ആശുപത്രിയില്‍ നിന്നാണ് പ്രാര്‍ത്ഥന അര്‍പ്പിക്കുക. ജൂലൈ നാലിനാണ് 84കാരനായ മാര്‍പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
2013ല്‍ പദവിയിലെത്തിയ ശേഷം ആദ്യമായാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വന്‍കുടല്‍ ചുരുങ്ങുന്ന അവസ്ഥയേ തുടര്‍ന്നായിരുന്നു ഇത്. പത്ത് പേരടങ്ങുന്ന സംഘമാണ് മാര്‍പ്പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.യുവാവായിരിക്കുമ്പോൾ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരുഭാഗം അസുഖത്തേത്തുടര്‍ന്ന് നീക്കിയിരുന്നു.

