രാജ്യത്തിന്റെ പിന്തുണ നിങ്ങൾക്ക്;ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങളെ അഭിനന്ദിച്ചു പ്രധാനമന്ത്രി

ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ കായിക താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ എല്ലാ പിന്തുണയും കായിക താരങ്ങള്‍ക്കുണ്ടാകുമെന്നും അവരോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മന്‍ കി ബാത്തിന്‍റെ എഴുപത്തിയൊന്‍പതാം ലക്കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മന്ത്രിസഭ പുനസംഘടനക്ക് ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ മന്‍കി ബാത്ത് ആയിരുന്നു ഇന്നത്തേത്.

ഒളിംപിക്സ് ആദ്യ ദിനത്തില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അഭിനന്ദനം അറിയിച്ചിരുന്നു. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.