കേരളത്തിലെ ബക്രീദ് ഇളവുകളിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

കേരളത്തില്‍ വലിയ പെരുന്നാളിനോടനുബന്ധിച്ച്‌ കടകള്‍ തുറക്കുന്നതിന് നല്‍കിയ ഇളവുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്. കോടതി നിര്‍ദ്ദേശം അനുസരിച്ച്‌ നല്‍കിയ ഇളവുകളെ കുറിച്ചുള്ള സത്യവാംങ്മൂലം ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ചില മേഖലകളില്‍ കടകള്‍ തുറക്കാന്‍ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാരിന്‍റെ സത്യവാംങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് റോഹിന്‍റന്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ആദ്യത്തെ കേസായാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉള്‍ക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീംകോടതി നടത്തിയ പരാമര്‍ശം.