രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഒരു ഇടവേളയ്ക്കു ശേഷം 30,000-ൽ താഴെ

നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 29,689 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ കൊവിഡ് മരണം 421382 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 1.73 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. 3,98,100 പേരാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ ഉള്ളത്. 3,06,21,469 പേര്‍ ഇത് വരെ രോഗമുക്തി നേടി.

വാക്സീന്‍ ക്ഷാമ തുടരുന്നതിനിടെ ഇത് വരെ 44,19,12,395 ഡോസ് വാക്സീന്‍ രാജ്യത്ത് ഇത് വരെ വിതരണം ചെയ്തു.