തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ, ഇരട്ടയാർ, ചെറുതോണി എന്നീ ഡാമുകളിലെ സൈറണുകള് ഇന്ന് ട്രയൽ റൺ നടത്തും.സൈറണുകൾക്ക് സാങ്കേതിക തകരാറുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്.
രാവിലെ 10 മണിയ്ക്ക് ചെറുതോണി, ഇരട്ടയാർ ഡാമുകളിലും ഉച്ചയ്ക്ക് 1 മണിയ്ക്ക് കല്ലാർ ഡാമിലും സൈറണ് ട്രയൽ റൺ നടത്തും. കാലവര്ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് പരിശോധന. ജനങ്ങള് പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര് അറിയിച്ചു.

