കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രവാസി മേഖലയ്ക്കു പ്രത്യേക പരി​ഗണന വേണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രവാസി മേഖലയില്‍ പ്രത്യേക പരി​ഗണന വേണമെന്നും ആവശ്യപ്പെടുമെന്ന് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും കൊവിഡ് മൂലമുള്ള ഈ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എം പിമാരും പ്രത്യേക പാക്കേജിനായി കേന്ദ്രത്തില്‍ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനം പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ല. പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി സഭയെ അറിയിച്ചു