ബുലാന്ദ്ഷഹര്‍: ആറ് ദിവസം മുമ്ബ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുലാന്ദ്ഷഹറിലെ സിറൗറ ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് കാണാതായത്. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ജോലിക്കിടയില്‍ വെള്ളം കുടിക്കാനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയ കുട്ടി പിന്നെ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മകള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടിലും ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മദ്യപിച്ച യുവാവിവനെ മാത്രമാണ് ഇവിടെ കണ്ടെത്താനായത്.
തുടര്‍ന്ന് ഫെബ്രുവരി ഇരുപത്തിയെട്ടിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നതിനിടെയാണ് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്

