പെഗാസസ് ഉപയോഗിക്കാന്‍ നിയമതടസമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പെഗാസസ് പോലുള്ള സോഫ്റ്റ്‌വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാന്‍ നിയമതടസമില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുമ്ബാകെ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു.

പ്രതിരോധ കാര്യങ്ങളിലോ ദേശീയ സുരക്ഷയിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് സുപ്രീം കോടതി വിശദമാക്കി. ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്നും കോടതി പറഞ്ഞു

കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്നാണ് കോടതിയുടെ നിലപാട്. പത്ത് ദിവസത്തിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.