ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ പ്രതിസന്ധി കടുക്കുന്നതിനിടെ അതിവേഗ വിസയുമായി ഇന്ത്യ. താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാവുന്നതാണ് ഇന്ത്യയുടെ പുതിയ വിസ സംവിധാനം. ഇ-എമര്‍ജന്‍സി എക്സ്-മിസ്ക് വിസ എന്നി പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം അവതരിപ്പിച്ചത്.
പുതിയ സാഹചര്യത്തില്‍ ഇ-എമര്‍ജന്‍സി-എക്സ്-മിസ്ക് വിസ എന്ന പേരില്‍ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം രാജ്യം വിടാനായി ആയിരക്കണക്കിന് പേരാണ് കാബൂളിലെ വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തിന്‍റെ റണ്‍വേയിലും വിമാനങ്ങള്‍ക്ക് മുകളിലും ആളുകള്‍ എത്തിയിരുന്നു.

