രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നു

ന്യൂഡല്‍ഹി:രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നു. ഒരേ സമയം പകുതി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ക്ലാസുകള്‍.

ഡല്‍ഹി,തമിഴ്‌നാട്,അസം,രാജസ്ഥാന്‍,മദ്യപ്രദേശ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ ആരംഭിച്ചത്.

ഒന്നരവര്‍ഷത്തോളം നീണ്ട ഓണ്‍ലൈന്‍ ക്ലാസ് പഠനം അവസാനിപ്പിച്ചാണ് കുട്ടികള്‍ ഇന്ന് നേരിട്ട് സ്‌കൂളില്‍ എത്തിയിരിക്കുന്നത്. നിര്‍ബന്ധിത തെര്‍മല്‍ സ്‌ക്രീനിംഗ്, ഉച്ചഭക്ഷണത്തിന് പ്രത്യേക സജ്ജീകരണം, കുട്ടികളെ ഇടവിട്ട സീറ്റുകളില്‍ ഇരുത്തണം, ഒരു ക്ലാസ് മുറിയില്‍ 50% മാത്രം കസേരകള്‍, ഐസൊലേഷന്‍ റൂം സൗകര്യം എന്നിവയാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രധാന പൊതു നിര്‍ദേശങ്ങള്‍. രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പല സംസ്ഥാനങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ പ്രവേശന കവാടത്തില്‍ തിരക്കൊഴിവാക്കണം. രാവി ലത്തെയും വൈകിട്ടത്തെയും ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണി ക്കൂര്‍ എങ്കിലും സമയവ്യത്യാസം വേണം.