തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ടെലി സീരിയലിന് ഇത്തവണ അവാര്‍ഡ് നല്‍കുന്നില്ലെന്ന് മന്ത്രി സജി ചെറിയാന്‍.
കഥാ സീരിയില്‍ വിഭാഗത്തിലും, കുട്ടികളുടെ സീരിയലിനും ഇത്തവണ അവാര്‍ഡില്ല. എന്‍ട്രികള്‍ക്ക് നിലവാര തകര്‍ചയുണ്ടെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.
കൂടാതെ ടെലിവിഷന്‍ പരമ്ബരകളില്‍ കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ജൂറിയുടെ നിരീക്ഷണം. മികച്ച സീരിയലുകള്‍ വേണമെന്നാണ് സര്‍കാര്‍ നിലപാടെന്ന് പറഞ്ഞ മന്ത്രി ചാനല്‍ മേധാവിമാരുമായി ചര്‍ച നടത്തുമെന്നും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ബാബു രാമചന്ദ്രനാണ് മികച്ച അവതാരകനുള്ള പുരസ്കാരം (വാര്‍ത്തേതര പരിപാടി), വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപ് ആണ് മികച്ച കമന്‍്റേറ്റര്‍. പാട്ടുകള്‍ക്ക് കൂടൊരുക്കിയ ആള്‍ എന്ന പരിപാടിക്കാണ് പുരസ്കാരം.
മികച്ച ആങ്കര്‍ / ഇന്‍്റര്‍വ്യൂവര്‍ പുരസ്കാരം ട്വന്റിഫോര്‍ എക്സിക്യൂടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന് ലഭിച്ചു.
2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്സ് നടി അശ്വതി ശ്രീകാന്തിന്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്കാരം
സൗമ്യം, ശ്രീത്വം, ഭാവദ്വയം എന്ന ദൂരദര്‍ശന്‍ പരിപാടിയുടെ അവതാരക രാജശ്രീ വാര്യര്‍ക്കും മികച്ച അവതരണത്തിനുള്ള പുരസ്കാരമുണ്ട്. നന്ദകുമാര്‍ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസിക്കാണ് മികച്ച ഡോക്യൂമെന്ററിക്കുള്ള അവാര്‍ഡ്. മികച്ച ടെലി ഫിലിമിനുള്ള അവാര്‍ഡ് കള്ളന്‍ മറുതയ്ക്കാണ്, അര്‍ജുനന്‍ കെ യുടേതാണ് കഥ.

