എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻജിനി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ഫ​യി​സ് ഹാ​ഷി​മി​നാ​ണ് ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച​ത്. കോ​ട്ട​യം സ്വ​ദേ​ശി ഹ​രി​ശ​ങ്ക​റാ​ണ് ര​ണ്ടാം റാ​ങ്ക് ജേ​താ​വ്. കൊ​ല്ലം സ്വ​ദേ​ശി ന​യ​ന്‍ കി​ഷോ​റി​നാ​ണ് മൂ​ന്നാം റാ​ങ്ക്.

എ​സ്‌​സി വി​ഭാ​ഗം വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​മ്മു​വി​നാ​ണ് ഒ​ന്നാം റാ​ങ്ക്. ര​ണ്ടാം റാ​ങ്ക് അ​ക്ഷ​യ് നാ​രാ​യ​ണ​നും നേ​ടി.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫ​യീ​സ് ഹാ​ഷി​മി​നെ മ​ന്ത്രി ആ​ർ. ബി​ന്ദു ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. ഇ​തോ​ടൊ​പ്പം ഫാ​ര്‍​മ​സി, ആ​ര്‍​കി​ടെ​ക്ട് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം.