തിരുവനന്തപുരം: സംസ്ഥാനത്തു രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നെങ്കിലും ലോഡ് ഷെഡിംഗ് അടക്കമുള്ള വൈദ്യുതി നിയന്ത്രണം ഈ മാസം 19 വരെ ഏര്‍പ്പെടുത്തില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
എന്നാല്‍ ലോഡ്ഷെഡിംഗ് തുടര്‍നടപടി 19ന് ഉന്നതതല യോഗം ചേര്‍ന്നശേഷം തീരുമാനിക്കും.100 മെഗാവാട്ടിന്റെ വരെ കുറവാണു കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്നു ഉണ്ടായത്. കൂടാതെ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ 400 മെഗാവാട്ട് വരെ കുറവുണ്ടായാല്‍ പോലും ചെറിയ തോതിലുള്ള നിയന്ത്രണങ്ങളിലൂടെ പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഇല്ലാതെ മുന്നോട്ടു പോകാനാകും. എന്നാല്‍ ഇപ്പോള്‍ 300 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനാല്‍ ലോഡ് ഷെഡിംഗ് ഇല്ലാതെ 19 വരെ പോകാം

