ചൈനീസ് ആപ്പുകൾക്ക് പിന്നാലെ ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡുകളും കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മപരിശോധനയിൽ. വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌

ഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2020 ല്‍ 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു.

ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള സുരക്ഷാ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍.

സമാനമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്‌, ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടി ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌. ഈ കമ്ബനികള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ വിശദാംശങ്ങള്‍ പങ്കിടണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണോ എന്ന് നിര്‍ണ്ണയിക്കുക എന്നതാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യം.

ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണോ എന്ന് കണ്ടെത്താനാണ് അന്വേഷണം. ഡാറ്റയും ഘടകങ്ങളും സംബന്ധിച്ച വിശദാംശങ്ങളുടെ പ്രാഥമിക അന്വേഷണത്തിന് ശേഷം ഈ സ്മാര്‍ട്ട്‌ഫോണുകളുടെ പരിശോധന ആവശ്യമായ മറ്റൊരു അറിയിപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ അയക്കുമെന്ന് മെന്നാണ് കരുതുന്നത്‌.

നോട്ടീസ് ലഭിച്ചതു മൂലം ഈ ചൈനീസ് ബ്രാന്‍ഡുകള്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്, അന്വേഷണം എങ്ങനെ നടത്തും, മറ്റ് നടപടികള്‍ എന്താകും എന്നതിനെക്കുറിച്ച്‌ കൂടുതല്‍ വ്യക്തതയില്ല.