വാഷിംഗ്ടൺ ഡിസി: ഓസ്കർ പുരസ്കാരദാന വേദിയിൽ അവതാരകനെ മർദിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് നടൻ വിൽ സ്മിത്ത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടൻ മാപ്പ് പറഞ്ഞത്.
തന്റെ പെരുമാറ്റം അംഗീകരിക്കാനാവാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമായിപ്പോയി. ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള തമാശ താങ്ങാവുന്നതിലും അപ്പുറമായതിനാല്‍ വൈകാരികമായി പ്രതികരിച്ചുപോയതാണെന്നും താരം കുറിച്ചു.
സ്നേഹത്തിന്റെയും കരുണയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. അക്കാദമിയോടും പരിപാടി കണ്ട ലോകത്തെ എല്ലാ ജനങ്ങളോടും മാപ്പ് പറയുന്നുവെന്നും നടൻ പറഞ്ഞു. മർദനമേറ്റ അവതാരകൻ ക്രിസ് റോക്കിനോടും അദ്ദേഹം ക്ഷമചോദിച്ചു.

