പത്തനംതിട്ട: കനത്തമഴയെ തുടർന്ന് അച്ചൻകോവിലാർ കരകവിഞ്ഞു. പന്തളത്ത് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ചേരിക്കൽ, പുതുമന, പൂഴിക്കാട് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പന്തളം-മാവേലിക്കര റോഡിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.

