തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരിയില്‍ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അഞ്ച് കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു
അഞ്ച് കുട്ടികളും സ്കൂള്‍ വിദ്യാര്‍ഥികളാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് ഷെല്‍ട്ടറിലിടിച്ചപ്പോള്‍ തകര്‍ന്ന് വീഴുകയായിരുന്നു. രാവിലെ ഒമ്ബതേകാല്‍ മണിയോടെയായിരുന്നു അപകടം. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവില്‍ ആണ് അപകടം ഉണ്ടായത്.
