ഡർബൻ: കിഴക്കൻ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നേറ്റാൾ പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 440 ആയി പിന്നിട്ടു. ഇതിലേറെയും ഡർബൻ നഗരത്തിലാണ്. നഗരത്തിലെ മിക്കയിടങ്ങളും വെള്ളത്തിലാണ്.
പതിവില്ലാതെ പെയ്ത കടുത്ത മഴയാണു ദുരന്തത്തിനു വഴിവച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്. കെട്ടിടങ്ങളും പാലങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നു.

