എണ്ണ-പാചകവാതക വിലവർധന: എൽ.ഡി.എഫ് പ്രതിഷേധം വ്യാഴാഴ്ച

കേന്ദ്ര അവഗണനയിലും പെട്രോള്‍ – ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ദ്ധനയിലും പാചകവാതകത്തിന്റെ വിലവര്‍ദ്ധനയിലും പ്രതിഷേധിച്ച്‌ ഏപ്രില്‍ 21 – ന്‌ ഏരിയാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.സംസ്ഥാനത്തെ 251 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി നടത്തും. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു.