തൃക്കാക്കര; വിജയമുറപ്പിച്ച് യു.ഡി.എഫ്, ഉമ തോമസിന്‍റെ ഭൂരിപക്ഷം പതിനായിരം കടന്നു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്‍റെ ഭൂരിപക്ഷം പതിനായിരം കടന്നു.

2021ല്‍ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടു. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 15,505 വോട്ടിനാണ് ഉമ മുന്നിലുള്ളത്. പത്താം റൗണ്ട് വോട്ടെണ്ണലാണ് പൂര്‍ത്തിയാകുന്നത്.

മു​ഴു​വ​ന്‍ വോ​ട്ടും എ​ണ്ണി​ത്തീ​രാ​ന്‍ 12 റൗ​ണ്ടു​ക​ളാ​ണ് ആ​വ​ശ്യ​മാ​യി​വ​രു​ക. ആ​കെ 239 ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​ന്​ ശേ​ഷ​വും പോ​ളി​ങ്​ ശ​ത​മാ​നം ഉ​യ​രാ​ത്ത​തി​നാ​ല്‍ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​വാ​കു​മെ​ന്നായിരുന്നു​ ഇ​രു മു​ന്ന​ണി​യു​ടെ​യും വി​ല​യി​രു​ത്ത​ല്‍. എന്നാല്‍, യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്.

ഡോ. ​ജോ ജോ​സ​ഫി​ലൂ​ടെ അ​ട്ടി​മ​റി വി​ജ​യ​ത്തി​ന്​ തൃ​ക്കാ​ക്ക​ര വേ​ദി​യാ​കു​മെ​ന്ന എ​ല്‍.​ഡി.​എ​ഫിന്‍റെ സ്വപ്നം ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ച 15,483 വോ​ട്ടു​ക​ളി​ല്‍​നി​ന്നുള്ള വ​ര്‍​ധ​ന മാത്രമാണ് ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണന്‍റെ ലക്ഷ്യം