മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ അന്തിമരൂപമായി

കേരളമാകെ ചോദിച്ച ചോദ്യത്തിന് ഉത്തരമായി. കെ കെ ശൈലജയുടെ പിന്‍ഗാമിയായി ആറന്മുളയില്‍ നിന്ന് വിജയിച്ച വീണ ജോര്‍ജിന് സംസ്ഥാനത്തെ അടുത്ത ആരോഗ്യമന്ത്രിയാകും. ധനവകുപ്പ് കെ എന്‍ ബാലഗോപാലിനും വ്യവസായ വകുപ്പ് പി രാജീവിനും നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി.

മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. എം പി ഗോവിന്ദന് തദ്ദേശ സ്വയംഭരണവകുപ്പ് ലഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് ആര്‍ ബിന്ദുവിനാണ്.

വൈദ്യുതി വകുപ്പ് ഇത്തവണ ജെഡിഎസിന് വിട്ടുകൊടുത്തു. കെ കൃഷ്ണന്‍കുട്ടിയാകും വൈദ്യുതമന്ത്രി. ഐഎന്‍എല്ലിന് തുറമുഖ വകുപ്പ് നല്‍കി. അഹമ്മദ് ദേവര്‍കോവിലായിരിക്കും അടുത്ത തുറമുഖവകുപ്പ്മന്ത്രി

പ്രധാനവകുപ്പുകളും ചുമതലക്കാരും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

വീണ ജോര്‍ജ്- ആരോഗ്യം

റോഷി അഗസ്റ്റിൻ- ജലവിഭവം

പി. രാജീവ്- വ്യവസായം

ആര്‍.ബിന്ദു- സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം