സഭാവിരോധികളുടെ ചട്ടുകം – മാതൃഭൂമി
എല്ലാ മതങ്ങളോടും നിഷ്പക്ഷത പുലര്‍ത്തുന്നു എന്നൊരു ധാരണ മാതൃഭൂമിയെക്കുറിച്ച് ഉണ്ടായിരുന്നു. ഒരു പരിധിവരെ അതു സത്യവുമായിരുന്നു. എന്നാല്‍, കുറച്ചു കാലങ്ങളായി കത്തോലിക്കാ സഭയെ എത്രമാത്രം അപമാനിക്കാവോ അത്രമാത്രം അപമാനിക്കാനുള്ള ശ്രമമാണ് ഈ മാധ്യമം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട സ്ഥലകച്ചവടവും ജലന്ധര്‍ വിഷയവും ഉണ്ടായപ്പോള്‍ കത്തോലിക്കാ സഭയ്ക്കും സഭാശുശ്രൂഷകര്‍ക്കുമെതിരായി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളും വാര്‍ത്തകളും നല്‍കുവാനായി ഒന്നും രണ്ടും പേജുകള്‍ മുഴുവനായി മറ്റിവച്ചു, അതും മാസങ്ങളോളം.
ഈ കാലയളവില്‍ സഭാവിരോധികളുടെ ചട്ടുകം മാത്രമായിട്ടാണ് ഈ പത്രവും ചാനലും പ്രവര്‍ത്തിച്ചത്. ഈ പത്രത്തിലെ പോക്കറ്റ് കാര്‍ട്ടൂണുകള്‍ പോലും സഭയെ അപമാനിക്കുന്ന തരത്തിലായിരുന്നു. കത്തോലിക്കാ വിരോധികള്‍ സ്പോണ്‍സര്‍ ചെയ്ത കന്യാസ്ത്രീസമരത്തില്‍ മാതൃഭൂമി മുതലാളി നേരിട്ടെത്തി സഭയ്ക്കെതിരേ പ്രസംഗിക്കുകയും ചെയ്തു എന്നതില്‍ നിന്നും ഈ മാധ്യമത്തിന് കത്തോലിക്കാസഭയോടുള്ള ശത്രുത എത്രമാത്രമെന്ന് വ്യക്തമാണ്. കേരളത്തില്‍ മറ്റേതെങ്കിലും സമുദായത്തിനു നേരെ നിങ്ങള്‍ ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുമോ?
സുഭാഷ് വെച്ചൂപടിഞ്ഞാറയില്‍,
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം

