കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിര്‍ദേശിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാള്‍ മരിച്ചു. രാജ്യത്ത് അണ്‍ലോക്കിന്‍റെ വേഗത കുറയ്ക്കാനും കേന്ദ്രം നിര്‍ദേശിച്ചു.
രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെല്‍റ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

