ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. താങ്‌പാവ മേഖലയില്‍ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നും കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

അതേസമയം ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നേരത്തെ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ദ്രാച്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ മൂന്ന് പ്രാദേശിക ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരായ ഹനാന്‍ ബിന്‍ യാക്കൂബും ജംഷേദും അടുത്തിടെ എസ്‌പിഒ ജാവേദ് ദാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളികളാണ്.

ഒക്ടോബര്‍ രണ്ടിന് പുല്‍വാമയിലെ പിംഗ്‌ലാനയിലാണ് കൊലപാതകം നടന്നത്. നേരത്തെ സെപ്റ്റംബര്‍ 24ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു തൊഴിലാളിയും പുല്‍വാമയില്‍ കൊല്ലപ്പെട്ടിരുന്നു.