കനത്ത മഴ; ഇന്ത്യ- ന്യൂസിലാന്‍ഡ് ആദ്യ ടി20 ഉപേക്ഷിച്ചു

കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്ബരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.

ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. കോച്ച്‌ രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയിട്ടുണ്ട്. വിവിഎസ് ലക്ഷ്മണാണ് ടീമിന്റെ പരിശീലകന്‍. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് തുടങ്ങിയ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് പരമ്ബര.

സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത്. പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പരമ്ബരയില്‍ കളിക്കുന്നില്ല. രണ്ടാം ടി20 മത്സരം നവംബര്‍ 20 ന് നടക്കും.