കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലന കേന്ദ്രമായ സുവാറയും നസ്രാണി മാർഗ്ഗം കൂട്ടായ്മയും സംയുക്തമായി ‘ഓർമ്മയിലെ ദനഹാ’എന്ന പേരിൽ ദനഹാത്തിരുനാൾ ആചരണം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച്
ഏറ്റവും മനോഹരമായ തിരുനാൾ ആഘോഷം നടത്തുന്ന കുടുംബങ്ങൾക്ക് / സ്ഥാപനങ്ങൾക്ക് / ഇടവക പള്ളികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് www.nazranimargam.com എന്നസൈറ്റിൽ ലഭ്യമാണ്. അതോടൊപ്പം തന്നെ ഓർമ്മയുടെ ദനഹാ എന്ന പേരിൽ ദനഹാ തിരുനാളാഘോഷങ്ങളുടെ ഭാഗമായി, Hymns of Nazrani മ്യൂസിക് ടീം ഒരുക്കുന്ന ഫാ.തോമസ് തെക്കേൽ എഴുതി ശ്രീ ജോബ് കുരുവിള സംഗീതം ചെയ്ത ഒരു ഗാനം ജനുവരി 05ന് ചങ്ങനാശ്ശേരി അതിരൂപതയുടെ MAC TV യിലൂടെ മാർ ജോസ് പുളിക്കൽ പ്രകാശനം ചെയ്യുന്നതാണ്.പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതകളിലെ ഗായകർ ഇതിൽ പങ്കുചേരുന്നു.
