സി.റോസ് മേരി സി. എം. സി ,മലാവി
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അന്‍പത്തിനാല് രാജ്യങ്ങളില്‍ ‘മലാവി’ എന്ന ചെറിയ രാജ്യത്ത് ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ തെക്കുകിഴക്കായി Tanzania,zambia,mozambique എന്നീ രാജ്യങ്ങളോടു ചേര്‍ന്നാണ് മലാവി സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈജിപ്തുപോലുള്ള രാജ്യങ്ങളില്‍ ക്രിസ്തീയവിശ്വാസം ആരംഭകാലഘട്ടങ്ങളില്‍ തന്നെ വ്യാപിച്ചിരുന്നുവെങ്കിലും ആഫ്രിക്കയുടെ മറ്റു പല രാജ്യങ്ങളിലും ക്രിസ്തീയവിശ്വാസം സാവധാനമാണ് വ്യാപിച്ചത്. മലാവിയുടെ ചരിത്രത്തില്‍ ക്രിസ്തീയവിശ്വാസം അവിടെ എത്തിയിട്ട് നൂറ് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു.
1966-നു മുമ്പ് ‘Nyasalan’ എന്നാണ് പൊതുവെ മലാവി അറിയപ്പെട്ടിരുന്നത്. ച്യമമെ ഹമസല ഉള്ളതിനാലായിരിക്കണം ഈ പേരില്‍ അറിയപ്പെട്ടത്. 1964 വരെ മലാവി ബ്രിട്ടീഷ് കോളനിയായിരുന്നു. ബ്രിട്ടീഷ് അധിനിവേശകോളനിയായിരുന്നതിനാല്‍ ഇവിടുത്തെ ആളുകള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. പൊതുവെ, ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ കഴിയും. ഇവിടുത്തെ ഔദ്യോഗികഭാഷ ചീചീവാ (chechewa)ആണ്. ഗോത്രവ്യത്യാസമനുസരിച്ച് ഭാഷയിലും വ്യത്യാസം കാണാം. ‘Chewa, yao, tonga, sencm elomwe’ തുടങ്ങിയ chewa യോട് ബന്ധപ്പെട്ട പല ഭാഷകള്‍ ഇവര്‍ സംസാരിക്കുന്നു.
മലാവിയിലെ ജനങ്ങള്‍ പൊതുവെ സമാധാനപ്രിയരാണ്. ‘the tiny country with big heart’ എന്ന് പൊതുവെ പറയാറുണ്ട്. അതായത് ഇവിടുത്തെ ആളുകള്‍ സമാധാനപ്രിയരും സ്നേഹമുള്ളവരുമാണ്. എല്ലാവരും പരസ്പരം കാണുമ്പോള്‍ greet ചെയ്യും. അങ്ങനെ ഒരു ആമുഖം കഴിഞ്ഞശേഷമേ അവര്‍ കാര്യത്തിലേക്ക് കടക്കുകയുള്ളു. ഹസ്തദാനം നല്കി ആശംസയര്‍പ്പിക്കുന്ന രീതിയാണ് പൊതുവേയുള്ളത്. പരസ്പരം കാണുമ്പോള്‍ greet ചെയ്തില്ലെങ്കില്‍ മര്യാദക്കുറവായിട്ടാണ് ഇവര്‍ കാണുന്നത്.
ഇവരുടെ സമ്പദ്വ്യവസ്ഥ കൃഷിയെ ആശ്രയിച്ചാണിരിക്കുന്നത്. മഴയെ ആശ്രയിച്ചാണ് ഇവര്‍ കൃഷിയിറക്കുന്നത്. അതുകൊണ്ട് മഴ കുറവാകുന്ന വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു. പ്രധാനമായും മെയ്സ്, തേയില, കാപ്പി, കരിമ്പ് എന്നിവ കൃഷി ചെയ്യുന്നു. ഗവണ്മെന്‍റ് ജോലിയോ, മറ്റ് സാധ്യതകളോ ഉള്ളവര്‍ മാത്രം സാമ്പത്തികമായി സുരക്ഷിതരാണ്. ഇന്ത്യയില്‍നിന്നുള്ള കച്ചവടക്കാര്‍ ഇവിടെയുണ്ട്. ഗുജറാത്തില്‍ നിന്നുള്ളവരാണ് അധികവും. പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം ഇന്ത്യക്കാരുടെ കടകള്‍ കാണാം.
2006 ജനുവരി പതിനെട്ടിനാണ് കാഞ്ഞിരപ്പള്ളി സി.എം.സി. അമലാ പ്രോവിന്‍സില്‍നിന്നും കര്‍മ്മലീത്താ സന്യാസിനികളായ ഞങ്ങള്‍ നാലുപേര്‍ (സി. എലിസബത്ത് വില്യം, സി. ആനി വിനീത, സി. സൂനാ ടോം, സി. റോസ് മേരി) ഡെഡ്സ (dedza) രൂപതയിലുള്ള ബെബെകെ (bembeke) എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നത്. Dedza രൂപതാധ്യക്ഷന്‍ ആയിരുന്ന ബിഷപ്പ് റെനി സ്റ്റെ-മരിയ യുടെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. Dedza രൂപതയുടെ കീഴിലുള്ള റ്റി.റ്റി.സി. പഠനകേന്ദ്രത്തിന്‍റെ നടത്തിപ്പായിരുന്നു ഞങ്ങളുടെ ഉത്തരവാദിത്വം. അറുനൂറ് കുട്ടികളാണ് ഓരോ പ്രാവശ്യവും ഇവിടെനിന്നും പഠിച്ചിറങ്ങുന്നത്. ആരംഭകാലഘട്ടത്തില്‍ ഫ്രീയായിട്ടാണ് ഗവണ്മെന്‍റ് ഇവരെ പഠിപ്പിച്ചിരുന്നത്. ഈ പെണ്‍കുട്ടികള്‍ക്ക് ധാര്‍മ്മികവും ആത്മീയവും ബൗദ്ധികവുമായ പരിശീലനം നല്കുക, സമീപത്തുള്ള സ്ത്രീകള്‍ക്കായി തയ്യല്‍ പരിശീലനം നല്കുക, ഭവനസന്ദര്‍ശനം നടത്തുക എന്നിങ്ങനെയുള്ള സേവനങ്ങളാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ഞങ്ങളുടെ ഇടവകയില്‍ പതിനായിരത്തിലേറെ വിശ്വാസികളുണ്ട്. ഇടവകയുടെ കീഴില്‍ ഇരുപത്തിനാല് സ്റ്റേഷന്‍സ് ഉണ്ട് (outstations). മൂന്നുനാല് മാസത്തിനിടയില്‍ ഒരിക്കല്‍ മാത്രമെ outstations ല്‍ വിശുദ്ധ കുര്‍ബാന ലഭിക്കുകയുള്ളു. ഓരോout stationsലും catechists ഉണ്ട്. അവര്‍ അവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. നമ്മള്‍ ഭവനസന്ദര്‍ശനം നടത്തുന്നത് ഇവര്‍ക്ക് വലിയ താല്പര്യമാണ്.
ധാരാളം ക്രൈസ്തവമിഷനറിമാര്‍ ഇപ്പോള്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്. ഇവിടുത്തെ ഒരു പ്രധാന വെല്ലുവിളി പല ക്രൈസ്തവ വിഭാഗങ്ങളിലുള്ളവര്‍ ഒരേ കുടുംബത്തില്‍തന്നെയുണ്ട് എന്നതാണ്. അതുപോലെ മറ്റൊരു പ്രതിസന്ധിയാണ് single parenthood. മിഷനറിമാരായ ഞങ്ങളുടെ ജീവിതത്തിലുള്ള ഒരു പ്രതിസന്ധി ചിലപ്പോഴെങ്കിലും കള്ളന്മാരില്‍നിന്നും കൊള്ളക്കാരില്‍നിന്നുമുള്ള ഭീഷണിയാണ്. നമ്മുടെ ഭവനങ്ങളില്‍ കയറിയാല്‍ വിലപിടിപ്പുള്ള സാധനങ്ങളൊക്കെ മോഷ്ടിച്ച് കൊണ്ടുപോകും. അവരോട് എതിര്‍ക്കാതെ കൊടുത്തുകഴിഞ്ഞാല്‍ നമ്മളെ അവര്‍ ഉപദ്രവിക്കില്ല. 2022 ല്‍ ഇങ്ങനെയൊരു അനുഭവത്തിന് ഞാനും ദൃക്സാക്ഷിയായി. ദൈവപരിപാലനയുടെ താങ്ങുന്ന കരങ്ങള്‍ ഉള്ളതുകൊണ്ട് ഭയമോ, ഉത്കണ്ഠയോ കൂടാതെ സേവനമനുഷ്ഠിക്കുവാന്‍ സാധിക്കുന്നു. പിന്നിട്ട പതിനേഴ് വര്‍ഷങ്ങളിലെ ആഫ്രിക്കന്‍ മിഷനറി ജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, പാവപ്പെട്ട ഈ നാട്ടിലെ ഗ്രാമീണജനതയ്ക്കുവേണ്ടി സേവനം ചെയ്യുവാന്‍ സാധിച്ചതില്‍ നന്ദി മാത്രം.
സി. റോസ് മേരി സി.എം.സി., മലാവി



