മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും

പ​​ത്ത​​നം​​തി​​ട്ട: വ​​ന​​പാ​​ല​​ക​​രു​​ടെ ക​​സ്റ്റ​​ഡി​​യി​​ൽ ദു​​രൂ​​ഹ ​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച ചി​​റ്റാ​​ർ കു​​ട​​പ്പ​​ന​​ക്കു​​ളം പ​​ടി​​ഞ്ഞാ​​റെ​​ച​​രു​​വി​​ൽ പി.​​പി. മ​​ത്താ​​യി (പൊ​​ന്നു – 41)യു​​ടെ മൃ​​ത​​ദേ​​ഹം നാ​​ളെ വീ​ണ്ടും ​പോ​​സ്റ്റ്​​മോ​​ർ​​ട്ടം ചെ​യ്യും.

രാ​​വി​​ലെ ഒ​​ന്പ​​തി​​ന് റാ​​ന്നി മാ​​ർ​​ത്തോ​​മ്മാ മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ​നി​​ന്ന് മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ത്ത് സി​​ബി​​ഐ സം​​ഘം ഇ​​ൻ​​ക്വ​​സ്റ്റ് ത​​യാ​​റാ​​ക്കും. പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് പോ​​സ്റ്റ്മോ​​ർ​​ട്ടം. ഫോ​​റ​​ൻ​​സി​​ക് സ​​ർ​​ജ​​ൻ​​മാ​​ർ അ​​ട​​ക്കം വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രു​​ടെ മൂ​​ന്നം​​ഗ പാ​​ന​​ലി​​നെ പോ​​സ്റ്റ്​​മോ​​ർ​​ട്ട​​ത്തി​​നാ​​യി സി​​ബി​​ഐ സം​​ഘം ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. മൃ​​ത​​ദേ​​ഹം വീ​ണ്ടും ​പോ​​സ്റ്റ്മോ​​ർ​​ട്ടം ചെ​​യ്യ​​ണ​​മെ​​ന്ന് അ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ത്ത സി​​ബി​​ഐ സം​​ഘം നേ​​ര​​ത്തെ ഹൈ​​ക്കോ​​ട​​തി​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ലും അ​​റി​​യി​​ച്ചി​രു​ന്നു. പി​​ന്നീ​​ട് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച് സ​​ർ​​ക്കാ​​രി​​നു ക​​ത്തു ന​​ൽ​​കു​​ക​​യും ഡോ​​ക്ട​​ർ​​മാ​​രു​​ടെ പാ​​ന​​ൽ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. ഡോ​​ക്ട​​ർ​​മാ​​രു​​ടെ പാ​​ന​​ലി​​നെ അം​​ഗീ​​ക​​രി​​ച്ച് ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പ് മ​​റു​​പ​​ടി ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് പോ​​സ്റ്റ്​​മോ​​ർ​​ട്ടം നാ​​ളെ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​ന​​മാ​​യ​​ത്.

വീണ്ടും പോ​​സ്റ്റ്മോ​​ർ​​ട്ടം നട ത്തുന്നതു സം​​ബ​​ന്ധി​​ച്ച് മ​​ത്താ​​യി​​യു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും സി​​ബി​​ഐ സം​​ഘം അ​​റി​​യി​​പ്പ് ന​​ൽ​​കി.പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് കൈ​​മാ​​റും. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ ഒ​​ന്പ​​തി​​ന് മോ​​ർ​​ച്ച​​റി​​യി​​ൽ​നി​​ന്നു പു​​റ​​ത്തെ​​ടു​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം അ​​രീ​​യ്ക്ക​​ക്കാ​​വി​​ലെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നും ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കും​ശേ​​ഷം 3.30 ന് ​​കു​​ട​​പ്പ​​ന​​ക്കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ സം​​സ്ക​​രി​ക്കാ​നാ​​ണു ബ​​ന്ധു​​ക്ക​​ളു​​ടെ തീ​​രു​​മാ​​നം.

ചി​​റ്റാ​​ർ വ​​ന​​മേ​​ഖ​​ല​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന കാ​​മ​​റ​​ക​​ൾ ത​​ക​​ർ​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ​​ന​​പാ​​ല​​ക​​ർ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ക​​ർ​​ഷ​​ക​​നാ​​യ മ​​ത്താ​​യി ക​​ഴി​​ഞ്ഞ ജൂ​​ലൈ 28നാ​​ണ് മ​​രി​​ച്ച​​ത്. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ 31നു ​​പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി ബ​​ന്ധു​​ക്ക​​ൾ​​ക്ക് കൈ​​മാ​​റി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് റാ​​ന്നി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മൃ​​ത​​ദേ​​ഹം മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

ആ​​ദ്യ പോ​​സ്റ്റ്​​മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ൽ മ​​ത്താ​​യി കി​​ണ​​റ്റി​​ൽ വീ​​ണു മ​​രി​​ച്ച​​താ​​ണെ​​ന്ന വി​​വ​​ര​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. കി​​ണ​​റ്റി​​ൽ വീ​​ണു ശ്വാ​​സം​​മു​​ട്ടി മ​​രി​​ച്ച​​താ​​കാ​​മെ​​ന്നും വീ​​ഴ്ച​​യി​​ലെ ക്ഷ​​ത​​ങ്ങ​​ളാ​​ണു ശ​​രീ​​ര​​ത്തി​​ലു​​ള്ള​​തെ​​ന്നും പ​​റ​​ഞ്ഞി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ൾ ഇ​​തി​​നോ​​ടു യോ​​ജി​​ച്ചി​​ല്ല.

ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത വ​​ന​​പാ​​ല​​ക​​ർ മ​​ത്താ​​യി​​യു​​ടെ മ​​ര​​ണ​​ത്തി​​നു​​ത്ത​​ര​​വാ​​ദി​​ക​​ളാ​​ണെ​​ന്ന വാ​​ദ​​ത്തി​​ൽ കു​​ടും​​ബം ഉ​​റ​​ച്ചു​​നി​​ന്നു. ഇ​​വ​​രെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രാ​​തെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കി​​ല്ലെ​​ന്ന ഉ​​റ​​ച്ച​​നി​​ല​​പാ​​ടി​​ലാ​​യി​​രു​​ന്നു കു​​ടും​​ബം. പി​​ന്നീ​​ടു ന​​ട​​ന്ന നി​യ​മ​പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ചും സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം അം​​ഗീ​​ക​​രി​​ച്ചും ഹൈ​​ക്കോ​​ട​​തി​​യാ​​ണ് കേ​​സ് സി​​ബി​​ഐ​​ക്കു വി​​ടാ​​ൻ ഉ​​ത്ത​​ര​​വാ​​യ​​ത്.

സി​​ബി​​ഐ​​യു​​ടെ ച​​രി​​ത്ര​​ത്തി​ലും ഇ​​ത്ത​​ര​​മൊ​രു പോ​​സ്റ്റ്മോ​​ർ​​ട്ടം അ​​പൂ​​ർ​​വ​മാ​​ണ്. എ​​സ്പി ന​​ന്ദ​​കു​​മാ​​ർ, ഡി​​വൈ​​എ​​സ്പി അ​​ന​​ന്ത​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സി​​ബി​​ഐ സം​​ഘ​​മാ​​ണ് അ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

Leave a Reply