നിങ്ങൾ അനുഗ്രഹീതർ മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ലോകമാതൃദിനത്തോട് അനുബന്ധിച്ച് നടത്തിയ, 2000 ആണ്ടിലും അതിനു ശേഷവും വിവാഹിതരായ അഞ്ചും അഞ്ചിൽ കൂടുതലും മക്കളുള്ള വലിയ കുടുംബങ്ങളുടെ സംഗമം സ്പന്ദനം 2023 എന്ന പേരിൽ നടത്തപ്പെട്ടു.

” പ്രിയപ്പെട്ട മാതാപിതാക്കളെ നിങൾ ഭാഗ്യവാന്മാരാണ്. അനേകം മാതാപിതാക്കൾ കുഞ്ഞുങ്ങൾ ഇല്ലാതെ കഷ്ടപ്പെടുമ്പോൾ ഈ കുഞ്ഞുമക്കളെ ലഭിച്ച നിങ്ങൾ ഭാഗ്യവാൻമാർ ആണെന്നും , പ്രിയപ്പെട്ട കുട്ടികളേ നിങൾ ഭാഗ്യവാന്മാരാണ്. എന്തെന്നാൽ അനേകം കുടുംബങ്ങളിൽ കൂട്ടുകൂടാൻ ആരുമില്ലാതെ ഒരുപാട് കുട്ടികൾ ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുമ്പോൾ ഇത്രയധികം സഹോദരങ്ങളെ ലഭിച്ച നിങൾ ഭാഗ്യവാന്മാരാണ് ” എന്ന് മാർ ജോസ് പുളിക്കൽ പിതാവ് ഉൽഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. നിങ്ങളുടെ ആത്മീയവും ഭൗതികമായ എല്ലാ അവശ്യങ്ങളിലും കാഞ്ഞിരപ്പള്ളി രൂപതയാകുന്ന പ്രാദേശിക സഭ എപ്പോഴും കൂടെയുണ്ടാകും എന്നും പിതാവ് ഉറപ്പുനൽകി.

സ്പന്ദനം 2023 എന്ന കുടുംബ സംഗമത്തിൽ
രൂപത മാതൃവേദി ഡയറക്ടർ റവ. ഫാ. മാത്യു ഓലിക്കൽ സ്വാഗതവും, രൂപത വികാരി ജനറാൾ റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൾ അനുഗ്രഹ പ്രഭാഷണവും, രൂപത ആനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ ആശംസയും, രൂപത വൈസ് പ്രസിഡണ്ട് ശ്രീമതി ലിസ്സി പ്ലാപ്പള്ളിൽ കൃതജ്ഞത പ്രഭാഷണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഗമത്തിന് മനോഹാരിത കൂട്ടി. എല്ലാ കുടുംബങ്ങൾക്കും അഭിവന്ദ്യ പിതാവ് പാരിതോഷികം നൽകി ആദരിച്ചു. പ്രോഗ്രാമുകൾക്ക് രൂപത മാതൃവേദി എക്സിക്യൂട്ടിവ് അംഗങ്ങളും, ബ്രദർ ജോമൽ മണിയംപ്രയിലും നേതൃത്വം നൽകി.