നിപ സംശയം: സാമ്ബിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജോര്‍ജ്

നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്ബിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജോര്‍ജ്.

മരിച്ചവരുമായി സമ്ബര്‍കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച്‌ പട്ടികപ്പെടുത്തുംമെന്നും ജില്ലയിലാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്ടെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഇന്നലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച്‌ വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമികമായ പരിശോധനകള്‍ ഇവിടെ തന്നെ തന്നെ നടത്തി. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്ബിളുകള്‍ അയച്ചു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്.

മരിച്ച രണ്ടുപേരും ആശുപത്രിയില്‍ ഒന്നിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. നിപയാണെങ്കില്‍ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

മരിച്ച വ്യക്തികളുടെ പ്രദേശത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ പനിയുടെ സാഹചര്യത്തെ കുറിച്ചും, മുമ്ബ് അസ്വാഭാവിക പനിമരണങ്ങളുണ്ടായോയെന്നും പരിശോധിക്കും. ആദ്യം മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് എന്നായിരുന്നു ആദ്യം കരുതിയത്.

പിന്നീടാണ് അസ്വാഭാവികത കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ മകൻ പനി ബാധിച്ച്‌ വെന്‍റിലേറ്ററിലാണ് കഴിയുന്നത്. ബന്ധുക്കള്‍ക്കും പനിയുണ്ട്. ചികിത്സയിലുള്ള നാല് പേരുടെയും മരിച്ച രണ്ട് പേരുടെയും സാമ്ബിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.