ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ല്‍ എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​മെ​ന്ന് കേന്ദ്ര സ​ര്‍​ക്കാ​ര്‍

ഡല്‍ഹി: എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഉ​പാ​ധി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ല്‍ എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. കാ​ര്‍​ഷി​ക ബി​ല്ലി​ല്‍ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. 110 പേ​ര്‍ കേ​ന്ദ്ര​ത്തെ പി​ന്തു​ണ​ച്ചെ​ന്നും 75 പേ​ര്‍ മാ​ത്ര​മാ​ണ് ബി​ല്ലി​നെ​തി​രെ​യു​ള്ള​തെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

കാ​ര്‍​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ന്‍ എം.​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

Leave a Reply