എം.ജി. സര്‍വകലാശാലയിലെ, ബിരുദ വിദ്യാര്‍ഥികളുടെ ആറാം സെമസ്‌റ്റര്‍ പരീക്ഷ കോളജുകളില്‍ തന്നെ നടത്തണമെന്നു സര്‍വകലാശാല വാശിപിടിക്കുന്നതായി വിദ്യാര്‍ഥികള്‍. കോവിഡ് മൂന്നാം തരംഗം അതിവേഗമെത്തുന്നതിനു കാരണമാകാനേ പരീക്ഷാ നടത്തിപ്പ് ഉപകരിക്കൂവെന്നും രക്ഷിതാക്കളും പറയുന്നു. ഈ മാസം 15 മുതല്‍ മുന്‍ നിശ്‌ചയ പ്രകാരമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ നടത്താനാണു സര്‍വകലാശാല തീരുമാനം.ഏതെങ്കിലും കാരണവശാല്‍, പരീക്ഷ നടത്താന്‍ കഴിയാതെ പോയാലും ഉപരിപഠനത്തിനു കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ വെട്ടിലാകും. ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ വിദേശ രാജ്യങ്ങളിലേക്കുള്‍പ്പെടെ ഉപരിപഠനത്തിനു പോകാന്‍ തയാറെടുത്തിരിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനുണ്ട്.
പരീക്ഷ, നടത്തി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 4 – 6 മാസം വരെ കാലതാമസമുണ്ടാകുമെന്നിരിക്കേ ഭൂരിഭാഗം പേരുടെയും ഒരു വര്‍ഷം നഷ്‌ടമാകും. ഉപരിപഠനാര്‍ഥം മുടക്കിയ പണവും നഷ്‌ടമാകും. കാമ്ബസ് ഇന്റര്‍വ്യൂ വഴി ജോലി കാത്തിരിക്കുന്നവരുടെ അവസ്‌ഥയും സമാനമാണ്.മറ്റു പല സര്‍വകലാശാലകളും ഓണ്‍ലൈന്‍ എക്‌സാമിലേക്കു തിരിയുമ്ബോള്‍, സൗകര്യങ്ങള്‍ ഏറെയുള്ള എം.ജി. സര്‍വകലാശാല മടിക്കുന്നതെന്തിനെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. കോവിഡ് പോസിറ്റീവായി കഴിയുന്ന വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ സുഗമമായി എഴുതാന്‍ കഴിയും. അതേസമയം, ഓണ്‍ലൈന്‍ സൗകര്യം സുഗമമായി ലഭ്യമല്ലാത്തവരും ഉണ്ടെന്നിരിക്കേ ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ ഇതര മാര്‍ഗങ്ങളിലൂടെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറയുന്നു.പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ കോളജിലേക്കും ഹോസ്‌റ്റലിലേക്കും ഒന്നിച്ചു വരുമ്ബോഴുണ്ടാകുന്ന സാഹചര്യം കോവിഡ് അതിവേഗം പടരാന്‍ കാരണമാകുമെന്നും രക്ഷിതാക്കള്‍ പറയുന്നു.ഹോസ്‌റ്റലുകളില്‍ ഒരേ മുറി പങ്കിടുന്നതും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതുമെല്ലാം രോഗവ്യാപനത്തിന് ഇടയാക്കും. പരാതിയുടെ പേരില്‍ പരീക്ഷ നീട്ടിവയ്‌ക്കരുതെന്നും ബദല്‍ മാര്‍ഗത്തിലൂടെ പരീക്ഷ എത്രയും വേഗം നടത്താന്‍ സര്‍വകലാശാല തയാറാകണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പരീക്ഷാ നടത്തിനൊപ്പം ഫല പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വേഗത്തിലാക്കണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

