ഹെൽത്ത് കെയർ വിസയുമായി ബ്രിട്ടീഷ് സർക്കാർ

വിദേശത്തുനിന്ന് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിക്കാൻ ഹെൽത്ത് കെയർ വിസയുമായി ബ്രിട്ടീഷ് സർക്കാർ . ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ഇനി അതിവേഗം ബ്രിട്ടനിൽ എത്താൻ കഴിയും. ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ നടപടി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്. കൂടുതൽ നഴ്സുമാരും ഡോക്ടർമാരും വേഗത്തിൽ ബ്രിട്ടനിലെത്തിക്കാനുള്ള ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വിസ സംവിധാനമാണ് നിലവിൽ വരുന്നത്.പുതിയ ഹെൽത്ത് ആൻഡ് കെയർ വിസ വഴി വളരെ എളുപ്പത്തിലും വേഗത്തിലും ചെലവ് കുറഞ്ഞും ബ്രിട്ടനിൽ എത്താൻ സാധിക്കും.ഈ വേനൽ കാലത്ത് പുതിയ ഹെൽത്ത് ആൻഡ് കെയർ വിസ ആരംഭിക്കുമെന്ന് ആദ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചിരുന്നു.ബ്രക്സിറ്റ് നിലവിൽ വരുന്ന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പോയിൻറ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്കുള്ള ഈ ഫാസ്ട്രാക്ക് വിസ .എന്നാൽ എന്നാൽ അതിന് മുമ്പ് തന്നെ നടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ വരുത്തുന്ന ഇളവിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഹോം ഓഫീസ് പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകരെ പൂർണമായും ഹെൽത്ത് സർചാർജിൽ നിന്ന് ഒഴിവാക്കുന്ന തരത്തിലാണിത്.
ഹെൽത്ത് ആൻഡ് കെയർ വീസയിൽ എത്തുന്ന ആരോഗ്യപ്രവർത്തകരെ ഇമിഗ്രേഷൻ സർച്ചാർജിൽ നിന്നും ഒഴിവാക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരുന്നു. പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം ഇവരുടെ ആശ്രിതർക്കും ഇമിഗ്രേഷൻ സാർചാർജ് നൽകേണ്ടതില്ല. ആരോഗ്യ പ്രവര്ത്തകരെ ഹെൽത്ത് സർ ചാർജിൻ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി 2020 മാർച്ച് 31 ശേഷം ഹെൽത്ത് സർചാർജ് അടച്ച നഴ്സുമാർ , ഡോക്ടർമാർ എന്നിവർക്കും അവരുടെ ആശ്രിതർക്കും അടച്ച തുക തിരികെ ലഭിക്കും. ഒരു അപേക്ഷയ്ക്കും 624 പൗണ്ട് വീതമാണ് അപേക്ഷകർക്ക് ലാഭം. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ GOV.UK പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ, ന്യൂസിലാൻഡ് മാതൃകയിൽ പോയിൻറ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനം 2021 ജനുവരി ഒന്ന് മുതലാണ് ബ്രിട്ടനിൽ ആരംഭിക്കുക. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത് ബാധകമാണ്. ആ സംവിധാനം അനുസരിച്ച് കുറഞ്ഞത് 70 പോയിന്റ് എങ്കിലും ഉള്ളവർക്ക് മാത്രമേ ബ്രിട്ടനിലേക്ക് ജോബ് വിസ ലഭിക്കൂ. അംഗീകൃത സ്പോൺസറിൽ നിന്നുളള ജോബ് ഓഫറിന് 20 പോയിന്റ്, തൊഴിൽ വൈദഗ് ധാത്തിന് 20 ,ഇംഗ്ലീഷ് യോഗയ്ക്ക്10, ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലുള്ള ജോലിക്ക് 20,സാധാരണ പിഎച്ച് ഡിയ്ക്ക് 10 ,സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മാത് സ് എന്നീ വിഷയങ്ങളിലെ പിഎച്ച് ഡിയ്ക്ക് 20 എങ്ങനെയാണ് പോയിന്റുകൾ നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply