സംസ്ഥാനത്താകെ തീരദേശ മേഖലകളില്‍ കടലാക്രമണം. പൂത്തുറയില്‍ ശക്തമായ കടലാക്രമണത്തില്‍ വീടുകളില്‍ വെള്ളം കയറി.
.അതേസമയം, കള്ളക്കടല്‍ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു. ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങള്‍ പൊതുജനം കർശനമായി പാലിക്കണംയാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം, മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമേ, തെക്കൻ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. തെക്കൻ തമിഴ്നാട് തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്.