യൂട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍

വാഷിങ്ടണ്‍: യൂട്യൂബിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ എത്തുന്നുയൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്ബത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് നീല്‍ ആ സ്ഥാനത്തേക്ക് എത്തുന്നതും പ്രഖ്യാപിക്കപ്പെട്ടത്.

യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു നീല്‍ മോഹന്‍. 2008-ല്‍ ആണ് നീല്‍ മോഹന്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബില്‍ ചുമതലയേറ്റത്. മോഹന്‍ മൈക്രോസോഫ്റ്റ്, സ്റ്റിച്ച്‌ ഫിക്‌സ് എന്നീ കമ്ബനികളില്‍ ജോലി ചെയ്തിട്ടുണ്ട്