മാധ്യമപ്രവർത്തകൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി മുകേഷ് (34) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ എട്ട് മണിക്ക് മലമ്ബുഴ വേനോലി എളമ്ബരക്കാടിന് സമീപം റിപ്പോർട്ടിങ്ങിനിടെയാണ് അപകടം.പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പകർത്താൻ വന്നതാണ് മുകേഷ്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

